പ്രജ്ഞ സിംഗിന് അര്‍ബുദം ബാധിച്ചത് ജയിലില്‍ നിന്നാണെന്ന് രാംദേവ്

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞ സിംഗ് താക്കൂറിന് അര്‍ബുദം ബാധിച്ചത് ജയിലില്‍ പീഡന സഹിക്കേണ്ടി വന്നതിനാലാണെന്ന് രാം ദേവ്. മലേഗാവില്‍ 2006 ല്‍ പത്തു പേരുടെ മരണത്തിനും 81 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ സീരിയല്‍ ബോംബ് ആക്രമണങ്ങളില്‍ പിടിക്കപ്പെട്ട് ഡ ജയിലിലായിരുന്ന ഇവരെ ദേശീയ വാദി എന്നാണ് രാം ദേവ് വിശേഷിപ്പിച്ചത്.

പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഹിന്ദു നാഷണലിസ്റ്റ് എന്ന പേരിലാണ് നരേന്ദ്ര മോദിയും വിധേശ മീഡിയയ്ക്ക് 2014 ല്‍ കൊടുത്ത അഭിമുഖത്തില്‍ സ്വയം വെളിപ്പെടുത്തിയതും. ജയിലില്‍ പീഡനം ഏറ്റതുകൊണ്ടാണ് പ്രജ്ഞയക്ക് അസുഖം വന്നതെന്നാണ് രാംദേവ് പറയുന്നത്. നേരത്തെ ഗോമൂത്രവും പശുക്കളില്‍ നിന്ന് ലഭിക്കുന്ന മറ്റ് വസ്തുക്കളും പ്രത്യേകമായ അളവില്‍ തയ്യാര്‍ ചെയ്ത് സേവിച്ചാണ് തന്റെ അര്‍ബുദം മാറ്റിയെടുത്തതെന്ന് പ്രചാരണത്തിനിടെ ഇവര്‍ അവകാശപ്പെട്ടിരുന്നു.

ഗോമൂത്രം സ്തനാര്‍ബുദം മാറ്റിയെന്ന് സാധ്വി പ്രജ്ഞ; ബി.ജെ.പിയുടെ ആരോഗ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പരിഹാസവുമായി പ്രതിപക്ഷം

എന്നാല്‍ ഇത് തള്ളി അര്‍ബുദത്തിന് അവരെ ചികിത്സിച്ച ഡോക്ടര്‍ രംഗത്ത് വരികയും മുന്ന് സര്‍ജ്ജറിക്ക് അവര്‍ വിധേയയായിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.