അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ; സാങ്കേതിക സംഘം കാബൂളിൽ

ഭൂകമ്പത്തിൽ തകർന്ന  അഫ്ഗാനിസ്ഥാന് സഹായഹസ്തവുമായി ഇന്ത്യ. കാബൂളിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാൻ ജനതക്ക് ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  പ്രത്യേക സൈനിക വിമാനത്തിലാണ് സാങ്കേതിക സംഘത്തെ  കാബൂളിലെത്തിച്ചത്.

ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അഫ്ഗാനിസ്ഥാൻ അധികൃതർക്ക് കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീർഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നേരത്തെ, അഫ്ഗാനിൽ മാനുഷിക സഹായ വിതരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൻറെ ഭാഗമായി ഇന്ത്യൻ സംഘം കാബൂൾ സന്ദർശിക്കുകയും താലിബാൻറെ മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ അതീതിവ്ര ഭൂ​ച​ല​ന​ത്തി​ൽ 1000ലേ​റെ ​പേ​ർക്കാണ് ജീവൻ നഷ്ടമായത്. 1500 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​കി​സ്താ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള പ​ക്തി​ക, ഖോ​സ്ത് പ്ര​വി​ശ്യ​ക​ളി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്നു. 20 വ​ർ​ഷ​ത്തി​നി​ടെ അഫ്ഗാനിസ്ഥാനിലു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണി​ത്.