തെലുങ്കാനയിലെ കിണറിൽ ഒമ്പത് മൃതദേഹം കണ്ടെത്തി; ആറുപേർ ഒരേ കുടുംബത്തിലെ അം​ഗങ്ങൾ

അന്തർ സംസ്ഥാന തൊഴിലാളികളടക്കം ഒമ്പത് പേരുടെ മൃതദേഹം തെലുങ്കാനയിലെ കിണറിൽ നിന്ന് കണ്ടെത്തി. മരിച്ചവരിൽ ഒരു കുടുംബത്തിലെ ആറു പേരും ഉൾപ്പെടും. തെലുങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം.

ബംഗാൾ സ്വദേശികളായ മഖ്​സൂദ്​ ആലം, ഭാര്യ നിഷ, മക്കളായ ശഹബാസ്​, സുഹൈൽ, ബുഷ്​റ, ബുഷ്​റയുടെ മൂന്നു വയസുള്ള മകൻ, അന്തർ സംസ്ഥാന തൊഴിലാളികളായ ശ്രീറാം, ഷക്കീൽ എന്നിവരാണ്​ മരിച്ചതെന്ന്​ തിരിച്ചറിഞ്ഞു.

വ്യാഴാഴ്​ചയാണ്​ പൊലീസ്​ നാലു മൃതദേഹം കണ്ടെടുത്തത്​. വെള്ളിയാഴ്​ചയും കിണർ പരിശോധിച്ചപ്പോൾ അഞ്ചു പേരുടെ കൂടി മൃതദേഹം ലഭിച്ചു.

സംഭവം ആത്മഹത്യയോ കൊലപാതകമോ എന്ന്​ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്​ പൊലീസ്​ സംഘം. മൃതദേഹങ്ങളിൽ പരിക്കേറ്റതി​​ൻെറ ലക്ഷണങ്ങളൊന്നുമില്ലെന്ന്​ അന്വേഷണ സംഘം പറഞ്ഞു.