‌24 മണിക്കൂറിനിടെ 55,838 പേർക്ക് രോഗം; കോവിഡ് ബാധിതർ 77 ലക്ഷം കവിഞ്ഞു, മരണം 1,16,616

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 77 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തോട് അടുക്കുകയാണ്. 79415 പേർ കൂടി രോഗമുക്തി നേടിയതോടെ സർക്കാർ കണക്ക് അനുസരിച്ച് രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 68,74,518 ആയി. . 89.20 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ഒറ്റ ദിവസത്തിനിടെ 702 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 1,16,616 ആയി.

ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സിൽ 8,584,819 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.