'ശശി തരൂർ ഒരു കഴുതയാണ്'; അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ

മുതർന്ന കോൺ​ഗ്രസ് നേതാവും എം.പിയുമായ ശശി തീരൂരിനെ കഴുതയെന്ന് വിളിച്ച തെലങ്കാന പിസിസി അദ്ധ്യക്ഷൻ എ രേവന്ത് ക്ഷമാപണം നടത്തി.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം. റെഡ്ഡി തന്നെ വിളിച്ചിരുന്നുവെന്നും ക്ഷമാപണം നടത്തിയെന്നും തൂരൂർ വ്യക്തമാക്കി.

ദൗർഭാഗ്യകരമായ പ്രശ്‌നം അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും തരൂർ വ്യക്തമാക്കി.

ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ ശശി തരൂർ പ്രശംസിച്ച് സംസാരിച്ചതാണ് രേവന്തിനെ പ്രകോപിപ്പിച്ചത്. തരൂരിനും രാമറാവുവിനും ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ട് എന്നതുകൊണ്ട് അവർ രണ്ടുപേരും അറിവുള്ള ആളാണെന്ന് അർത്ഥമില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.