ലോക്ക്ഡൗണിൽ ഓടിയത് 2600- ഓളം ട്രെയിനുകൾ; 35 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികൾ വീട്ടില്‍ എത്തിയെന്ന് റെയിൽവേ

ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ വീട്ടിലെത്തിക്കാൻ 2600- ഓളം ട്രെയിനുകൾ സർവീസ് നടത്തിയെന്ന് റെയിൽവേ.

35 ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു.

മെയ് ഒന്നു മുതലാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ദിവസവും 200 ഓളം ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്നെന്നും റെയിൽവേ വ്യക്തമാക്കി.