കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു ഇയാള്‍. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ ശ്രീദേവ് സോമനും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയിരുന്നു.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Read more
2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെയും ശ്രീദേവിന്റെയും നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.







