പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്

തൃശൂർ കുട്ടനെല്ലൂരി പ്രണയത്തിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ നിരാശയിൽ യുവാവ് ജീവനൊടുക്കി. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്ത‌ത്. യുവതിയുടെ വീടിന് മുൻപിൽ വച്ചായിരുന്നു ആത്മഹത്യ. യുവതിയുടെ വീടിൻ്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തതിന് ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോയത്. ഇന്നലെ രാത്രി 11 മണിയോടെ പെട്രോൾ വാങ്ങി യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടിൽ അർജുൻ എത്തി. തുടർന്ന് ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതിനു ശേഷമാണ് വീടിൻ്റെ വരാന്തയിൽവച്ച് യുവാവ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

പൊള്ളലേറ്റ നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഒരു വർഷത്തോളമായി ബന്ധമില്ലായിരുന്നു. നേരത്തെയും ആത്മഹത്യ ചെയ്യുമെന്ന് അർജുൻ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

Read more