ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. ജമാ അത്തെ ഇസ്ലാമിയോട് ശക്തമായ വിയോജിപ്പാണ് ആ സംഘടനയോടുള്ളതെന്ന് കെഎം ഷാജി പറഞ്ഞു. ആ സംഘടനയെ ശരിയല്ല എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കെഎം ഷാജി കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തിലും കെഎം ഷാജി പ്രതികരിച്ചു. ഒരാള്‍ മരിച്ച് മണ്ണടിയുന്നതിന് മുമ്പ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെ എം ഷാജി വിമര്‍ശിച്ചു.

യാസീന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ സമയമാറ്റത്തിലെ വിദഗ്ധസമിതി റിപ്പോര്‍ട്ടറിനെതിരെയും കെഎം ഷാജി രംഗത്തെത്തി. വിദ്യാഭ്യാസവകുപ്പ് എല്‍ഡിഎഫിന്റെ തറവാട് സ്വത്തല്ല. 80% ആളുകള്‍ അംഗീകരിച്ചെന്ന് സര്‍ക്കാര്‍ പറയുന്നതല്ലേ.

Read more

ആര് പഠനം നടത്തി ആര് അനുകൂലിച്ചു എവിടെ സര്‍വേ നടന്നു എന്നൊന്നും അറിയില്ല. സമസ്ത എന്നല്ല ഏത് സംഘടന ആശങ്ക അറിയിച്ചാലും അത് പരിഗണിക്കണം. ജനാതിപത്യ മര്യാദയോടെ കേള്‍ക്കണമെന്നും കെഎം ഷാജി കൂട്ടിച്ചേര്‍ത്തു.