ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.
Read more
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ പലയിടത്തും കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.