വി.എസ് സര്‍ക്കാര്‍ ഏറ്റവും മികച്ചത്, ജലസേചന വകുപ്പില്‍ ഇപ്പോഴും അഴിമതി: ജി. സുധാകരന്‍

കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാര്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ളതെന്നു സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ഒന്നാം പിണറായി സര്‍ക്കാരിന് അടിത്തറയിട്ടത് വി.എസ്.സര്‍ക്കാരാണെന്നും 2006 -11 ലെ വി എസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് 2016 ലെ ഒന്നാം പിണറായി സര്‍ക്കാരെന്നും ജി. സുധാകരന്‍ പറഞ്ഞു.

നന്നായി പ്രവര്‍ത്തിച്ചാല്‍ മൂന്നാം ടേം ജനങ്ങള്‍ വിളിച്ചു തരും. സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കേണ്ട. ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം. ഏതു സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണ്. ഇപ്പോഴും അഴിമതി അഭംഗുരം തുടരുന്നെന്നും ജി. സുധാകരന്‍ പറഞ്ഞു.