പി വി അൻവർ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. അൻവർ യുഡിഎഫുമായി സഹകരിക്കണമെന്ന് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി അടൂർ പ്രകാശ് പറഞ്ഞു. അൻവർ ഇന്നലെ പറഞ്ഞത് സാമാന്യമര്യാദ ലംഘിച്ചുള്ള വാക്കുകളാണെന്ന് പറഞ്ഞ അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർത്ഥിയെ പറ്റി അൻവർ പറഞ്ഞത് സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല എന്നും കൂട്ടിച്ചേർത്തു. അതേസമയം അൻവർ നോമിനേഷൻ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ എന്നും അടൂർ പ്രകാശ് പറഞ്ഞു.