അനധികൃത റോഡ് നിർമ്മാണം; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ്

അനധികൃത റോഡ് നിർമ്മാണത്തിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ്. കോട്ടയം വിജിലൻസ് എസ്പിയുടേതാണ് ശുപാർശ. ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസെടുക്കാൻ തീരുമാനമായത്.

Read more

വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് വിജിലൻസ് പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. തണ്ണീർത്തട സംരക്ഷണ നിയപ്രകാരമാണ് കേസെടുക്കാൻ ശുപാർശയുള്ളത്. നിലപാട് നാളെ കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിക്കും.