ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും.സമരസമിതിയാണ് സമരത്തിന് ആഹ്വനം നൽകിയിരിക്കുന്നത്.

Read more

കേരളത്തിലാണ് നിലവിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില. ഡീസൽ വില ലിറ്ററിന് 65 രൂപക്കും പെട്രോൾ വില 75 രൂപക്കും മുകളിലാണ്. ഡീസൽ വില ഉയർന്നതിനെ തുടർന്ന് സ്വകാര്യ ബസുകൾ ഫെബ്രുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.