ആര്‍.എസ്.എസ് കാര്യാലയത്തില്‍ പോയെന്ന സി.പി.എമ്മിന്റെ ആരോപണം; വിശദീകരണവുമായി തിരുവഞ്ചൂര്‍

Advertisement

 

ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചെന്ന സി.പി.എം നേതാക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം നൽകുവാനായി സേവാഭാരതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന അന്നദാന മണ്ഡപം സന്ദർശിച്ചു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ കുറിപ്പ്:

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം നൽകുവാനായി സേവാഭാരതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന അന്നദാന മണ്ഡപം സന്ദർശിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരുക്കിയ സൗകര്യങ്ങൾ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാബുകുട്ടി ഈപ്പൻ, പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ ശ്രീ.എബിസൺ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികൾ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി.