ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍

ഇടുക്കി കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷിനെ പൊലീസ് അറസ്‌ററു ചെയ്തു തമിഴ്‌നാട് അതിര്‍ത്തിയിലുളള വനമേഖലയില്‍ നിന്നാണ് കുമളി സി ഐയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ആറു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. കയ്യിലെ പണമെല്ലാം തീര്‍ന്ന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പ്രതി. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്. അനുമോളുടെവീട്ടുകാര്‍ വന്നപ്പോള്‍ അവരെ കിടപ്പുമുറയിലേക്ക് കടത്താതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കുകയും ചെയ്തു.

ഇയാള്‍ ഭാര്യയുടെ ഫോണ്‍ വിറ്റുകിട്ടിയ കാശിനാണ്കടന്ന് കളഞ്ഞതെന്ന് പൊലീസ് മനസിലാക്കിയിരുന്നു.കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. ഈഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു.