'മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരും, യൂത്ത് കോൺഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം കൈമാറും'; എല്ലാം ക്ലിയർ ആണെന്ന് വി ഡി സതീശൻ

മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കിയെന്ന് പറഞ്ഞ വി ഡി സതീശൻ യൂത്ത് കോൺഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം രൂപ അടുത്തദിവസം കെപിസിസി കൈമാറുമെന്നും കൂട്ടിച്ചേർത്തു. എല്ലാം ക്ലിയർ ആണെന്നും വി ഡി സതീശൻ പറഞ്ഞു.

കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കർണാടക സർക്കാരിൻ കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും.

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. അപ്പോൾ തന്നെ 200 വീടുകൾ ആയി. ഇനി ഞങ്ങൾ പ്രഖ്യാപിച്ച വീടുകൾ 100. സ്ഥലത്തിൻറെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടത്തും. രജിസ്ട്രേഷൻ പൂർത്തിയായാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങും. അപ്പോൾ ആകെ 300 വീടുകളാകും. ആകെ 400 വീടുകൾ മതി. അതിൽ 300 വീടുകൾ നിർമ്മിക്കുന്നത് കോൺഗ്രസ് ആണ് എന്ന് മനസ്സിലാക്കിയാൽ മതിയെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാർ ബാങ്കിലിട്ടിരിക്കുന്ന 742 കോടി. ഇപ്പോഴും ചികിത്സാചെലവും വീട്ടുവാടകയും സർക്കാർ കൊടുക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ വയനാട്ടിൽ വരും. എല്ലാം ക്ലിയർ ആണ്. സർക്കാർ ഭൂമി തരില്ല എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾ സ്വന്തമായി ഭൂമി നോക്കി തുടങ്ങിയത്. സർക്കാർ ഒരു കൊല്ലം വീട് കൊടുക്കാൻ താമസിച്ചപ്പോൾ തങ്ങൾക്ക് മൂന്നുമാസം താമസിക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.

Read more