‘ഞാന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍’, ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും’; റെജി ലൂക്കോസിനെ അപഹസിച്ച് ജോയ് മാത്യു
ഇടതു സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് സിനിമ താരം ജോയ് മാത്യു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ഞാന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ വഞ്ചിച്ചത് ആരെയാണ് (…..ഞ്ചിച്ചത് ആരെയാണ്?) എന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഭരണത്തില്‍ ഉള്ള പാര്‍ട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാന്‍ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ആത്മാര്‍ത്ഥമായി പലരും കരുതിയിരുന്നുവെന്നും അവരില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കേരളത്തിലെ ചാനലുകളില്‍ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന്
ബിജെപി ചേര്‍ന്ന റെജി ലൂക്കോസെന്നും ജോയ് മാത്യും പറയുന്നു.
ഇയാളും ഇയാളെ പോലെയുള്ളവരും ചാനലില്‍ ഇരുന്നു വിമര്‍ശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തില്‍ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കള്‍ ഉണ്ടായതെന്ന് നിസ്സംശയം പറയാമെന്ന് പറഞ്ഞ ജോയ് മാത്യു ആര്‍ഷഭാരത പാര്‍ട്ടിക്ക് ആശംസയും അറിയിക്കുന്നുണ്ട്. ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളുമെന്നും ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും ആശംസകളെന്നുമാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു യുഡിഎഫ് സീറ്റ് വേണമെന്ന തരത്തില്‍ റെജി ലൂക്കോസ നടത്തിയ ജോയ് മാത്യുവിനെ വിമര്‍ശിച്ചുള്ള പഴയ ഒരു ചര്‍ച്ചയുടെ ചിത്രം കൂടിവെച്ചണ് ജോയ് മാത്യുവിന്റെ ഇപ്പോഴത്തെ പ്രതികരണം.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ പ്രാഞ്ചിയാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ …..ഞ്ചിച്ചത് ആരെയാണ്?
ഭരണത്തില്‍ ഉള്ള പാര്‍ട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാന്‍ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ആത്മാര്‍ത്ഥമായി പലരും കരുതിയിരുന്നു.
അവരില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കേരളത്തിലെ ചാനലുകളില്‍ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന്
ബിജെപി ചേര്‍ന്ന …ഞ്ചി ലൂക്കോസ്.
ഇയാളും ഇയാളെ പോലെയുള്ളവരും ചാനലില്‍ ഇരുന്നു വിമര്‍ശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തില്‍ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കള്‍ ഉണ്ടായതെന്ന് നിസ്സംശയം പറയാം.
ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആര്‍ഷഭാരത പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും.
ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും
Read more








