വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ നടപടിക്കെതിരെ ശബ്ദമുയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് അസാധാരണമായ സംഭവം ഉണ്ടായെന്നും വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെയാണ് അമേരിക്കയുടെ ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണകൂട അട്ടിമറിയും നികൃഷ്ടമായ കടന്ന് കയറ്റവുമാണ് നടന്നത്. അമേരിക്കയുടെ നടപടിക്കെതിരെ ശബ്ദമുയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ നടപടിയിലെ കേന്ദ്ര സർക്കാരിന്‍റെ മൗനത്തേയും മുഖ്യമന്ത്രി വിമർശിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ തുടർ പ്രക്രിയയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. പദ്ധതിയെ കരിവാരി തേക്കുന്നത് എന്ത് തരം മാധ്യമപവർത്തനമാണെന്നും ജനങ്ങൾക്ക് എതിരായ രാഷ്ടീയ ലക്ഷ്യമാണ് ഇതിന്‍റെ പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.







