കേരളം ഉള്‍പ്പെട രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജം; റിട്ട. സൈനികന്‍ പിടിയില്‍

Advertisement

കേരളം ഉള്‍പ്പെട രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗളൂരു പൊലീസ്. റിട്ട. സൈനികനായ ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ് ഇതുമായി ബന്ധപ്പെട്ട വ്യാജ സ്വദേശം അയച്ചത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

നിലവില്‍ ലോറി ഡ്രൈവറായ ഇയാള്‍ ഇന്നലെ വൈകുന്നേരമാണ് ഫോണിലൂടെ ഭീകരാക്രമണ സന്ദേശം കൈമാറിയത്. കര്‍ണാടക ഡിജിപി ഈ വിവരം മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരെ  അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണയില്‍ പറഞ്ഞത്. ഏഴ് തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയിട്ടുണ്ട്. ഇവര്‍ കേരളത്തിലെ ട്രെയിനുകളില്‍ സ്ഫോടനം നടത്താനായി വരുമെന്നാണ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നു.