ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി നടത്തിയ ശേഷം ഏറ്റുമുട്ടല്‍; സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി

ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്‍ഡിന് മുന്നില്‍ നടന്ന അടിപിടിയില്‍ സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴ് വയസില്‍ താഴെയുള്ള കുട്ടികള്‍ തമ്മിലാണ് അടിപിടിയുണ്ടായത്. നാലുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു.

വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

Read more

മുമ്പും വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ശേഷമാണ് പോര്‍ വിളിച്ച് സ്‌കൂള്‍ കുട്ടികള്‍ ബസ്റ്റാന്‍ഡിന് പരിസരത്ത് അടി ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെത്തെ സംഘര്‍ഷം. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി നടത്തിയ ശേഷമാണ് ഇന്നലെ കുട്ടികള്‍ നഗരത്തില്‍ ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കി.