യൂണിവേഴ്‌സിറ്റി കോളജില്‍ അിഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി

Advertisement

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി. ഉത്തരക്കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.

ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. അതേസമയം അറിയാവുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാണ് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതെന്നാണ് ശിവരഞ്ജിത്ത് പൊലീസിന് നല്‍കിയ മൊഴി.