ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്പി: കെ.ടി മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഹർജിയാണ് പരിഗണിക്കുക.
ഈ ഹർജിയിന്മേൽ ഇന്ന് വിധിയുണ്ടായേക്കും. മുൻ ആർഡിഒ കിഷോറിനെയും,ക്ലാർക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേർക്കണമെന്ന കെ.ടി മൈക്കിളിന്റെ ഹർജിയിലും വിധിയുണ്ടാകും.
Read more
കൂടാതെ കേസിലെ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പുത്രകയിൽ എന്നിവരുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.