വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് ദാരുണ സംഭവം നടന്നത്.
വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
Read more
തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.