കൊച്ചിയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പന; യുവതിയും യുവാവും പിടിയില്‍

കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

എളമക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പന. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ഇത്തരത്തില്‍ കച്ചവടം നടത്തി വരികയായിരുന്നു.