കേഡര്‍മാര്‍ക്ക് ശമ്പളം, പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്: കോണ്‍ഗ്രസില്‍ പ്രവര്‍ത്തന മാര്‍ഗരേഖ വരുന്നു

കോൺഗ്രസിൽ പ്രവർത്തന മാർഗരേഖ വരുന്നു. പാർട്ടി കേഡർമാരായി നിശ്ചയിക്കുന്നവർക്ക് പ്രതിമാസം നിശ്ചിത തുക നൽകും. ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതിന് ശേഷം അവര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗരേഖ അവതരിപ്പിച്ചത്. 2500 കേഡര്‍മാരെയാണ് നിശ്ചയിക്കുക. അവര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കും

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നടത്തണമെന്നാണ് നിർദ്ദേശം. കല്യാണ, മരണ വീടുകളിലൊക്കെ സജീവമാകണം. പ്രദേശികമായ ക്രിയാത്മക ഇടപെടല്‍ നടത്തണം. പരസ്യ പ്രസ്താവനകള്‍ക്കും വിലക്കുണ്ട്.

പാർട്ടി പരിപാടികളിൽ സ്റ്റേജുകളിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം കൊണ്ടുവരും. നേതാക്കൾ സ്വന്തം നിലയിൽ ഫ്ലക്സ് വെയ്ക്കുന്നതിനും വിലക്കുണ്ടാകും. കോൺഗ്രസിൽ സെമി കേഡര്‍ സംവിധാനം കൊണ്ടുവരുമെന്ന് കെപിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റ ഘട്ടം മുതല്‍ കെ സുധാകരന്‍ ആവർത്തിച്ചു പറഞ്ഞിരുന്നു.