രാഹുലും പ്രിയങ്കയും ചൂരൽമലയിൽ; ദുരന്ത ഭൂമിയിലെ നോവ് നേരിട്ടറിഞ്ഞ് നേതാക്കൾ

ഉരുൾപൊട്ടൽ നാശം വിതച്ച ചൂരൽമലയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കെസി വേണുഗോപാൽ, വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരലമലയിലെ രക്ഷാപ്രവർത്തനം നടക്കുന്ന സഥലങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിന് തടസമാകാത്ത രീതിയിൽ പത്ത് മിനിറ്റ് നേരം മാത്രമാണ് ഇരുവരും ദുരന്ത ഭൂമിയിൽ ചെലവഴിച്ചത്.

Read more

മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയ നേതാക്കൾ ചൂരൽമലയിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ചികിത്സയിലുള്ളവരുടെ അരികിലേക്കുമാണ് പുറപ്പെട്ടത്. ക്യാമ്പുകളിലായിരിക്കും ഇരുവരും കൂടുതൽ സമയം ചെലവഴിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും അല്പസമയത്തിനകം ചൂരൽമലയിലയിലെത്തും. രക്ഷാപ്രവർത്തനത്തിന് തടസമാകാത്ത രീതിയിലായിരിക്കും എല്ലാ നേതാക്കന്മാരുടെയും സന്ദർശനം.