ഡി.വൈ.എഫ്‌.ഐ വേദിയിലക്ക് കെ.മുരളീധരനും കുഞ്ഞാലിക്കുട്ടിയും

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും ഡിവൈഎഫ്‌ഐയുടെ വേദിയില്‍ എത്തും. ഫോര്‍ട്ട് കൊച്ചിയില്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 14ന് നടക്കുന്ന ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ആശങ്കകളും’ എന്ന സംവാദ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനൊപ്പമാണ് ഇരുവരും വേദിപങ്കിടുന്നത്. ‘സെലിബ്രേഷന്‍ ഓഫ് ഡൈവേഴ്സിറ്റി’ എന്ന ആശയം ഉയര്‍ത്തി സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും. നാളെ വൈകീട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 12, 13, 14 തിയതികളില്‍ മൂന്നു വേദികളിലായി 80 സെഷനുകളില്‍ മുന്നൂറോളംപേര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.