മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് നല്‍കണം; കെഎസ്ആര്‍ടിസിയ്ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ഓണത്തിന് മുന്‍പ് കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

Read more

ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് ഉള്‍പ്പെടെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെന്‍ഷന്‍ ഓണത്തിന് മുന്‍പ് നല്‍കുമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ ഉറപ്പ് നല്‍കി. കൂടാതെ ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.