അയോദ്ധ്യ വിധി; സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

അയോദ്ധ്യ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സമാധാനവും സൗഹാര്‍ദ്ദവും നില നിര്‍ത്തുന്നതില്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമാധാനം തകര്‍ക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതു തരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

സമാധാനം തകര്‍ക്കുന്ന ഒരു കാര്യവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. സമാധാനപരമായ അന്തരീക്ഷം നില നില്‍ക്കേണ്ടതുണ്ടെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അയോദ്ധ്യ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ ഉണ്ടാകുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.. എല്ലാ ഫെയ്സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി.