ഓഖി ചുഴലിക്കാറ്റ്;  കണ്ടെത്താനുള്ളത് 96 പേരെയന്ന് സര്‍ക്കാര്‍ കണക്ക്; മരണം 26 ആയി

Advertisement

ഓഖി ചുഴലിക്കാറ്റിന്റെ കെടുതി മാറാതെ കേരളം. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ രൂപം കൊണ്ട ചുഴലി സംസ്ഥാനമേഖലകള്‍ വിട്ടെങ്കിലും കനത്ത മഴയും കടല്‍ക്ഷോഭവും ഇതുവരെ അമര്‍ന്നിട്ടില്ല. കേരളത്തെ കടലോര മേഖലകളില്‍ ഇന്നും ഭീമന്‍ തിരയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍  മരണപ്പെട്ടവരുടെ എണ്ണം 26 ആയി. വിവിധ സേനകളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് എഴുപതോളം പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു രക്ഷപെടുത്തി. കടലില്‍ പോയെ 96ാഓളം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍. ചെറുതും വലുതുമായ ആറ് ഹെലികോപ്ടറുകള്‍, ഒന്‍പത് കപ്പലുകള്‍ എന്നിവയ്‌ക്കൊപ്പം നിരവധി ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കാറ്റ് ഒഴിഞ്ഞെങ്കിലും രണ്ടു ദിവസം കൂടി തീരദേശത്ത് ജാഗ്രത തുടരനാണണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം, ദുരിത ബാധിത മേഖലകള്‍ ഇന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവര്‍ കന്യാകുമാരി സന്ദര്‍ശിച്ച ശേഷമാണ് തിരുവനന്തപുരത്തെത്തുന്നത്. ഓഖി ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചപറ്റിയതിന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസുകളിലേക്ക് മത്സ്യ തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും.