കോൺ​ഗ്രസ് ഓഫീസിൽ മദ്യപാനം, പുകവലി, ചീട്ടുകളി പാടില്ല; സെമി കേഡറാവാൻ പുതിയ പരിഷ്കാരങ്ങൾ

കോൺ​ഗ്രസിലെ സെമി കേഡർ രാഷ്ട്രീയ പാർട്ടിയായി മാറ്റുന്നതിന് മുന്നോടിയായി പുതിയ പരിഷ്കാരങ്ങൾ കോൺ​ഗ്രസ് നിർദ്ദേശിച്ചു. കോൺ​ഗ്രസ് ഓഫീസുകളിൽ നിന്നു തന്നെ മാറ്റങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ കോൺ​ഗ്രസ് ഓഫീസിൽ പാടില്ലെന്നാണ് നിർദ്ദേശം. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്താനും കെ.പി.സി.സി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

പാർട്ടി ഓഫീസുകൾ പുരുഷ കേന്ദ്രീകൃതം എന്ന ദുഷ്പേര് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. സെമി കേഡറായി പാർട്ടിയെ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ അടിത്തട്ടിൽ വരെ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി കഴിഞ്ഞു.

എല്ലാ ഓഫീസുകളിലും മഹാത്മാ ​ഗാന്ധിയുടെ ചിത്രം നിർബന്ധമായും ഉപയോ​ഗിക്കണം, ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല.

ജില്ലാ സംസ്ഥാന ജാഥകൾക്ക് വ്യക്തിപരമായ ആശംസ നേരുന്ന ഫ്ലക്സ് ബോർഡുകൾ പാടില്ല. പകരം ഔദ്യോ​ഗിക കമ്മറ്റിയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കാം.

കോൺ​ഗ്രസ് പ്രവർത്തക്ർക്ക് സുരക്ഷിതത്വ ബോധം നൽകണം. കേസുകൾ വന്നാൽ അതു നടത്താനുള്ള സംവിധാനം അവർക്കായി എർപ്പെടുത്തണം തുടങ്ങി വിപലുമായ നിർദ്ദേശമാണ് കെ.പി.സി.സി നൽകുന്നത്.