നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന 19 ന് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയായും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോട് കൂടിയ അവധിയായും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അന്നേ ദിവസം ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍കര്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗിന്റെ (ജൂണ്‍ 19) അവസാനത്തെ സമയത്തിന് തൊട്ട് മുമ്പുളള 48 മണിക്കൂര്‍ കാലയളവില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനുള്ളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Read more
മദ്യം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യൂ കേല്‍കര്‍ നിര്‍ദേശം നല്‍കി.