അയോധ്യയിലെ രാമക്ഷേത്രത്തിനു മുസ്ലിം സമൂഹം എതിരല്ല; ശ്രീരാമനെ അംഗീകരിക്കുന്നു, ആ മഹാന്‍ മനുഷ്യസ്‌നേഹിയെന്ന് മുസ്ലിം ലീഗ്

അയോധ്യയിലെ രാമക്ഷേത്രത്തിനു മുസ്ലിം സമൂഹം എതിരല്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യം ഭരിക്കുന്നവര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. അതിന് ബാബ്റി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തെയാണ് അവര്‍ കൂട്ടുപിടിച്ചത്. മനുഷ്യസ്നേഹിയായ ശ്രീരാമനെ അംഗീകരിക്കുന്നു. തിരൂരില്‍ ജനിച്ച തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അധ്യാത്മ രാമായണത്തില്‍ പരാമര്‍ശിക്കുന്ന രാമനെ ബഹുമാനിക്കുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയ രാമനെയാണ് എതിര്‍ക്കുന്നത്. വിദ്വേഷത്തെ സ്നേഹംകൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണ് ലീഗിന്റെ നയമെന്നും തങ്ങള്‍ വ്യക്തമാക്കി.

ബി.ജെ.പിയുടെ രാഷ്ട്രീയകാപട്യം തുറന്നു കാണിക്കേണ്ടത് ലീഗിന്റെ കടമയാണ്.
. ഒന്നാഞ്ഞു പിടിച്ചാല്‍ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയാന്‍ പ്രയാസമുണ്ടാവില്ല. വിദ്വേഷത്തെ സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണു മുസ്ലിം ലീഗിന്റെ നയം. ഇബ്രാഹിം നബിയും മൂസാനബിയും അതാണു കാണിച്ചുതന്നതെന്ന് അദ്ദേഹം പറഞ്ഞു.