മഞ്ഞുരുക്കാന്‍ ചര്‍ച്ച..; രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കാന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി മന്ത്രിമാര്‍

രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വിസി നിയമനത്തിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലായിരുന്നു. സര്‍വകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാര്‍ ഗവര്‍ണറെ അറിയിച്ചു എന്നാണ് സൂചന.

എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലേക്കെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.