മേഴ്‌സിക്കുട്ടന്‍ രാജിവച്ചു, യു. ഷറഫലി പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സിക്കുട്ടന്‍ രാജിവച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫലിയായിരിക്കും പുതിയ പ്രസിഡന്റ് . മേഴ്‌സിക്കുട്ടനൊപ്പം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളും രാജി സമര്‍പ്പിച്ചിട്ടുണ്ട്. കായിക മന്ത്രി വി അബദ്ുള്‍ റഹ്‌മാനും മേഴ്‌സിക്കുട്ടിനും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതികളുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി വളരെ അസംതൃപ്തിനായിരുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി മേഴ്‌സിക്കുട്ടനെ മാററാന്‍ തിരുമാനിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇവരുടെ രാജി ചോദിച്ചുവാങ്ങിയത്. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2024 ഏപ്രില്‍വരെ മേഴ്‌സിക്കുട്ടന് അധ്യക്ഷസ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു.