അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

ജെപി അസോസിയേറ്റ്‌സ് എന്ന സിമന്റ് നിര്‍മ്മാണ കമ്പനി ഏറ്റെടുക്കുവാന്‍ ഏറ്റവും കൂടുതല്‍ തുക എറിഞ്ഞത് ഗൗതം അദാനി ആണെന്ന വാര്‍ത്തകള്‍ ഷെയര്‍/ബിസിനസ് വാര്‍ത്തകളിലെ തലക്കെട്ടുകളായിട്ട് നാളുകള്‍ കുറച്ചായി.

അടുത്ത കാലത്തായി പാപ്പരാവുന്ന കമ്പനികള്‍ ഏറ്റെടുക്കുന്ന ‘പുണ്യ പ്രവര്‍ത്തികളില്‍’ ഏര്‍പ്പെട്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്. നാളിതുവരെയായി 62,000 കോടി രൂപയിലധികം ചെലവഴിച്ചുകൊണ്ട് 15ഓളം കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗൗതം അദാനി.

12,600 കോടി രൂപയ്ക്കാണ് ജെ പി അസോസിയേറ്റ്‌സിനെ വാങ്ങാന്‍ അദാനി തീരുമാനിച്ചത്.
കൂടാതെ,

  • -കെഎസ്‌കെ മഹാനദിയില്‍ 27,000 കോടി രൂപ
  • -കോസ്റ്റല്‍ എനര്‍ജിയില്‍ 3500 കോടി രൂപ
  • -ലാന്‍കോ അമര്‍കണ്ഡക്കില്‍ 4100 കോടി രൂപ
  • -എസ്സാര്‍ ട്രാന്‍സ്‌കോ ലിമിറ്റഡില്‍ 1900 കോടി
  • -കോസ്റ്റല്‍ എനര്‍ഗെന്‍-ല്‍ 3500 കോടി
  • -കാരയ്ക്കല്‍ പോര്‍ട്ട് – 1583 കോടി
  • -എസ്സാര്‍ പവര്‍ – 2,500 കോടി
  • -ജിഎംആര്‍ ഛത്തീസ്ഗഢ് എനര്‍ജി – 4792 കോടി
  • – കോര്‍ബാ വെസ്റ്റ് – 2,900 കോടി

അങ്ങിനെ പോകുന്നു ഗൗതം അദാനി ഏറ്റെടുത്ത കമ്പനികളുടെ പട്ടിക. ഈ കമ്പനികള്‍ക്കെല്ലാം പൊതുവായുള്ള കാര്യം ഇവയെല്ലാം ‘പാപ്പരായി’ പ്രഖ്യാപിക്കപ്പെട്ടവയാണ് എന്നതാണ്’. പാപ്പരായ കമ്പനികള്‍ മാത്രം തിരഞ്ഞെടുത്ത് അദാനി വാങ്ങുന്നതെന്തുകൊണ്ടായിരിക്കും.
നിലവില്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് ഇത്തരത്തില്‍ പാപ്പരായ കമ്പനികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഗൗതം അദാനിയെ സഹായിക്കും.
ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് (IBC) നിയമമനുസരിച്ച് ഒരു കമ്പനി അവരുടെ കടങ്ങള്‍ അടയ്ക്കുന്നില്ലെങ്കില്‍ കടക്കാര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. NCLTയുടെ പരിശോധനയ്ക്ക് ശേഷം കമ്പനിയെ ലേലത്തില്‍ വെക്കുന്നു. ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നയാള്‍ക്ക് കമ്പനി സ്വന്തമാക്കാം .അങ്ങിനെ പോകുന്നു ഗൗതം അദാനി ഏറ്റെടുത്ത കമ്പനികളുടെ പട്ടിക.

2019ലാണ് മോദി സര്‍ക്കാര്‍ ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് (IBC) അവതരിപ്പിച്ചത്. ഈ നിയമം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് അദാനിയാണെന്ന് കാണാം. പാപ്പരായ കമ്പനികളെ 80-90% ഹെയര്‍കട്ട് (കടത്തില്‍ വായ്പ നല്‍കുന്നയാളുടെ നഷ്ടം) നിരക്കില്‍ വാങ്ങി.
ഇനി ഓരോ മേഖലകള്‍ തിരിച്ച കണക്കുകള്‍ കൂടി ശ്രദ്ധിക്കുക;

– റിയല്‍ എസ്റ്റേറ്റ്

പാപ്പരായ 5 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ അദാനി ഏറ്റെടുത്തു, ഏറ്റവും മികച്ച ഡീലുകള്‍ ലഭിച്ചത് ഈ മേഖലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റേഡിയസ് എസ്റ്റേറ്റ്‌സ് ആന്‍ഡ് ഡെവലപ്പര്‍മാരുടെ കാര്യം എടുക്കുക, അവര്‍ HDFC ബാങ്കിനും മറ്റുള്ളവര്‍ക്കും 1700 കോടി രൂപയില്‍ കൂടുതല്‍ കടപ്പെട്ടിരുന്നു. അദാനി അത് വെറും 76 കോടി രൂപയ്ക്ക് കമ്പനി സ്വന്തമാക്കി!

96% വളര്‍ച്ചാ നിരക്കില്‍ അവര്‍ പ്രധാനമായും മൂന്ന് മേഖലകളിലെ കമ്പനികളെ ഏറ്റെടുക്കുന്നു – പവര്‍, തുറമുഖം, റിയല്‍ എസ്‌റ്റേറ്റ്

– തുറമുഖങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍മാരായി അദാനി പോര്‍ട്ട്‌സ് ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പാപ്പരായ തുറമുഖ കമ്പനികളെ വാങ്ങുന്നത് അവരുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നു. അവയെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ക്ക് വിഭവങ്ങളും പ്രവര്‍ത്തന ശേഷിയുമുണ്ട്.

– വൈദ്യുതി

ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് (IBC) വഴി അദാനി 8 പവര്‍ കമ്പനികളെ ഏറ്റെടുത്തു, അതുകൊണ്ടാണ്.

ഇന്ത്യയിലെ ~54% വൈദ്യുതി ഉല്‍പാദന ശേഷി ഇന്ന് പൊതു ഉടമസ്ഥതയിലാണ്. ബാക്കി വരുന്ന ~48% സ്വകാര്യ ഉടമസ്ഥതയിലും. ഇതില്‍ 6.2% നിലവില്‍ ഗൗതം അദാനിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിലവിലുള്ള ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ബാക്കിയുള്ള സ്വകാര്യ കമ്പനികളെ ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് ഗൗതം അദാനി നടത്തിക്കൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് (IBC) ഗൗതം അദാനിയെ ഏതൊക്കെ രീതിയില്‍ സഹായിക്കും എന്ന് 2019ല്‍ തന്നെ വിശദമായ ലേഖനം എഴുതിയിരുന്നത് ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.

(കൂടുതല്‍ വായിക്കാം: അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം, കെ.സഹദേവന്‍, റെഡ് ഇങ്ക് ബുക്‌സ്, കോഴിക്കോട്)

Read more

കെ.സഹദേവന്‍