കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക് മെയ്‌ലിംഗ്; നഗ്ന ചിത്രം പകര്‍ത്തി വ്യവസാസിയില്‍ നിന്ന് 50 ലക്ഷം തട്ടാന്‍ ശ്രമം, യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍

വ്യവസായിയുടെ നഗ്ന ചിത്രം പകര്‍ത്തി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി ആയ യുവതിയുടെ നേതൃത്വത്തില്‍ ആണ് ബ്ലാക് മെയിലിംഗ് നടന്നത്. കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യവസായിയുടെ പരാതിയില്‍ മേലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതികള്‍ 50 ലക്ഷം രൂപയാണ് വ്യവസായിയോട് ആവശ്യപ്പെട്ടത്. വിവിധ ഘട്ടങ്ങളായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അയച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ നിരവധി വ്യവസായികളെ ബ്ലാക് മെയിലിംഗ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജകാരാക്കും.