കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി എസ്.എഫ്.ഐയുടെ വിജയാഘോഷം

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ്എഫ്‌ഐയുടെ വിജയാഘോഷം. കൃഷ്ണമേനോന്‍ വനിതാ കോളജില്‍ വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികളാണ് പ്രകടനം നടത്തിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സിന്ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.

ജില്ലയില്‍ പൊതുപരിപാടികള്‍ നിരോധിച്ചുകൊണ്ട് കളക്ടര്‍ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്, വിവാഹ മരണാന്തര ചടങ്ങുകളില്‍ മാത്രം പങ്കെടുക്കാവുന്നത് 20 പേര്‍ക്ക് മാത്രമാണ്. ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയിച്ച സ്ഥാനാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും കൂട്ടമായി റോഡിലിറങ്ങിയത്.