രാഷ്ട്രീയ അനീതി; യു.ഡി.എഫ് പുറത്താക്കിയത് കെ.എം മാണിയെ എന്ന് ജോസ് കെ. മാണി

യു.ഡി.എഫിൽ നിന്നും പാർട്ടിയെ പുറത്താക്കാനുള്ള തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. യു.ഡി.എഫ് പുറത്താക്കിയത് കെ.എം മാണിയെയാണ്.

യു.ഡി.എഫ് കെട്ടിപ്പടുത്തത് മാണിയാണ്. 38 വർഷം യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിവെയ്ക്കില്ലെന്ന് നിലപാടെടുത്തത്. ‌ഈ അളവുകോൽ വെച്ചാണെങ്കിൽ പി.ജെ.ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞു.

തീരുമാനത്തിനുപിന്നിൽ ബോധപൂർവമായ രാഷ്ട്രീയ അജണ്ടയാണ്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജോസ് കെ.മാണി പത്രസമ്മേളനത്തിൽ പറഞ്ഞു.

ചിത്രം കടപ്പാട്; മനോരമ