ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് പുതിയ തീരുമാനം ശാശ്വതപരിഹാരമല്ല; ലീഗിന് താത്പര്യം രാഷ്ട്രീയവിവാദം ഉണ്ടാക്കാനെന്ന് ഐ.എൻ.എൽ

ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് പുതിയ തീരുമാനം ശാശ്വത പരിഹാരമല്ലെന്ന് ഐ.എൻ.എൽ.  മുസ്ലിംകൾക്ക് മാത്രമായുള്ളതാണ് സച്ചാർ നിർദേശപ്രകാരമുള്ള പദ്ധതികൾ. ക്രൈസ്തവർക്കും മുസ്ലിംകൾക്കും പ്രത്യേക ക്ഷേമപദ്ധതികളാണ് വേണ്ടതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. നേതൃത്വം വ്യക്തമാക്കി.

ജനസംഖ്യാനുപാതികമായുള്ള വിതരണം ശാശ്വത പരിഹാരമല്ല. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് നിർദേശങ്ങൾ നടപ്പാക്കണം. രാഷ്ട്രീയ വിവാദമുണ്ടാക്കാനാണ് ലീഗിന് താൽപര്യമെന്നും കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി.

അതേസമയം ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ തൽക്കാലം നിയമ നടപടിയിലേക്ക് ഇല്ലെന്ന് മുസ്ലീം ലീ​ഗിൻറെ നിലപാട്. സ്കോളർഷിപ്പിനെ ചൊല്ലി യു.ഡി.എഫിൽ തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ലീ​ഗ് തൽക്കാലം നിയമ നടപടി വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. സച്ചാർ കമ്മറ്റി റിപ്പോർട്ട് മരവിപ്പിച്ചെന്ന പ്രചാരണം ശക്തമാക്കാനാണ് ലീ​ഗ് തീരുമാനം.