ആലപ്പുഴയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ശനിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പി എസ് സി നടത്താന്‍ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി എസ് സി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.