താന്‍ പോരാടുന്നത് രാജ്യത്തിന് വേണ്ടി: രാഹുല്‍ ഗാന്ധി

താന്‍ പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയാണെന്നും ആ പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തെയ്യാറാണെന്നും രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് അറിയിച്ചത്. അതേ സമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് തെയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

ബി ജെ പിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുകയാണ്. അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരത്തിലൊരു നടപടിയുണ്ടാകാന്‍ കാരണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Read more

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുക എന്നതാണ് ബി ജെ പിയുടെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജു ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇത്തരം ഏക പക്ഷീയമായ നടപടിയിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലന്ന് ഐ ഐ സിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.