കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്ര; അമിത നിരക്ക് ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി; കേന്ദ്രമന്ത്രിക്ക് കത്ത് കൈമാറി

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന അമിത നിരക്ക് ഒഴിവാക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി.

ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കുറക്കുകയോ എംബാര്‍ക്കേഷന്‍ പോയന്റ് മാറ്റാന്‍ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് പ്രിയങ്ക ഗാന്ധി കത്ത് കൈമാറി.

തീര്‍ഥാടകര്‍ പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ നിവേദനംകൂടി ഉള്‍പ്പെടുത്തിയതാണ് കത്ത്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്‍പതിനായിരത്തോളം രൂപ അധികമാണ് കരിപ്പൂരില്‍ ഈടാക്കുകയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് തീര്‍ഥാടകര്‍ നിവേദനം കൈമാറിയത്.