സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ  ഇന്നലത്തെ വില 44,640 രൂപയാണ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5580 രൂപയായി. 5610 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ്  സ്വർണത്തിന്റെ വില 1,963 ഡോളറായി. ഏഷ്യൻ മാർ ക്കറ്റിൽ  നേരിയ നേട്ടമുണ്ടായി.  മെയ് അഞ്ചിന്  സ്വർണവില   സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയത്. പവന് 45,750 രൂപയാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോർഡ് നിരക്കാണ്.  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ് 1,2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.

ഡോളർ നേട്ടമുണ്ടാക്കുന്നതാണ് സ്വർണവില  ഇടിയാനുള്ള പ്രധാനകാരണം. പലിശനിരക്കുകൾ സ്റ്റെഡിയായി  നില നിർത്തുന്ന ഫെഡ് റിസർവ് നടപടി ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവില ഇടിഞ്ഞിരുന്നു.