സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും സംസ്ഥാനത്ത് കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്.

കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി. പെട്രോളിന്റെ എക്സൈസ് തീരുവ 5 രൂപയും ഡീസലിന്റെ തീരുവ 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കുറച്ചത്. ഇന്ധനവിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര സർക്കാര്‍ തീരുമാനം.