കുടുംബ വഴക്കിനെ തുടര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ആലപ്പുഴയില്‍ പിതാവ് കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം നടന്നത്. എയ്ഞ്ചല്‍ ജാസ്മിനെ ആണ് പിതാവ് ജോസ് മോന്‍ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

എയ്ഞ്ചല്‍ ജാസ്മിന്‍ അനക്കമില്ലാതെ വീടിനുള്ളില്‍ കിടക്കുന്നത് കണ്ട വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന എയ്ഞ്ചലിനെ സ്വന്തം വീട്ടിലാണ് ചലനമറ്റ നിലയില്‍ കാണപ്പെട്ടത്. എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.

Read more

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്‌മോന്‍ കൊലപാതകക്കുറ്റം സമ്മതിച്ചത്.