യു.ഡി.എഫിനെ പോലെ ഇരയെ വേട്ടയാടുന്നവർ അല്ല ഞങ്ങൾ: ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങൾക്ക് അറിയാം; ഇ.പി ജയരാജൻ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇരയെ വേട്ടയാടുന്നവരല്ല ഇടതുപക്ഷമെന്നും യുഡിഎഫിനെ പോലെ തെരഞ്ഞെടുപ്പ് വരുമ്പോൾ എന്ത് വൃത്തികേടും പ്രചരിപ്പിക്കുന്നവരല്ലന്നും ഇപി ജയരാജൻ വ്യക്തമാക്കി.

യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേർന്ന് അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. കോൺഗ്രസിനെ പോലെ ഇടക്കിടെ അഭിപ്രായം മാറുന്ന മുന്നണിയോ പാർട്ടിയോ അല്ല ഇടതുപക്ഷം. എൽഡിഎഫ് നടപ്പിലാക്കി വരുന്ന ഒരു നടപടിയാണ് സ്ത്രീ സുരക്ഷ.

കേരളത്തിലെ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുക. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക. ക്രമസമാധാനം സംരക്ഷിക്കുക തുടങ്ങിയവയെല്ലാം എൽഡിഎഫിന്റെ നയങ്ങളാണെന്നും ഇ.പി കൂട്ടിച്ചേർത്തു.

ഇപി ജയരാജന്റെ വാക്കുകൾ ഇങ്ങനെ….

”ദിലീപും ആരുമായിട്ടാണ് ബന്ധം, ഏത് രാഷ്ട്രീയ പാർട്ടിയുമായിട്ടാണ് ബന്ധമെന്ന് ഇവിടുത്തെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും അറിയാമല്ലോ. തെരഞ്ഞെടുപ്പ് വരുമ്പോൾ എന്ത് വൃത്തികേടും പ്രചരിപ്പിക്കാൻ മടിയില്ലാത്തവരാണ് യുഡിഎഫ്. യുഡിഎഫിന്റേത് വൃത്തികെട്ട രാഷ്ട്രീയമാണ്. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേർന്ന അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി പെട്ടെന്ന് ഹൈക്കോടതിയെ സമീപിച്ചതെന്നും.

യുഡിഎഫിനെ പോലെ ഇരയെ വേട്ടയാടുന്നവർ അല്ല ഞങ്ങൾ.””ഒരു കേസിലും സർക്കാർ ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്ക്, കോടതിയും പൊലീസും അവരുടെ വഴിക്ക്. സർക്കാർ ഇടപെടില്ല. എല്ലാം കോടതി പരിശോധിക്കട്ടെ.ഭരണപക്ഷത്തെ ചില ആളുകൾ ഒത്തുചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിത കോടതിയെ സമീപിച്ചത്.

ഭരണപക്ഷത്തിന്റെ ആളുകളാണോ പ്രതിപക്ഷത്തിന്റെ ആളുകളാണോയെന്നത് കൃത്യമായി പരിശോധിക്കുന്നത് നന്നായിരിക്കും. ഇതിലെ പ്രതികളും അവരുടെ രാഷ്ട്രീയവും അവർക്ക് പിന്നിലുള്ള രാഷ്ട്രീയവും ജനങ്ങൾ മനസിലാക്കും. അതൊന്നും ജെന്റിൽമാൻ പൊളിറ്റിക്‌സ് അല്ലായെന്നത് കൊണ്ട് പറയാതിരിക്കുന്നതാണ്.

”-ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസിനെ പോലെ ഇടക്കിടെ അഭിപ്രായം മാറുന്ന മുന്നണിയോ പാർട്ടിയോ അല്ല ഇടതുപക്ഷമെന്നും ഇപി ജയരാജൻ പറഞ്ഞു. എൽഡിഎഫ് നടപ്പിലാക്കി വരുന്ന ഒരു നടപടിയാണ് സ്ത്രീ സുരക്ഷ. കേരളത്തിലെ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുക. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക. ക്രമസമാധാനം സംരക്ഷിക്കുക തുടങ്ങിയവയെല്ലാം എൽഡിഎഫിന്റെ നയങ്ങളാണെന്നും ഇപി കൂട്ടിച്ചേർത്തു.