ദ്രാവിഡ് പുറത്താകാനുള്ള സമയം അടുത്തിരിക്കുന്നു; മുന്നറിയിപ്പുമായി പാക് താരം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരയും കൈവിട്ട ഇന്ത്യന്‍ പരിശീകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നറിയിപ്പുമായി പാക് മുന്‍ താരം ഡാനിഷ് കനേരിയ. രാഹുല്‍ ദ്രാവിഡിന് ഇന്ത്യന്‍ ടീമിന്റെ പരിശീലകനെന്ന നിലയില്‍ തുടരുക വലിയ പ്രയാസമായിരിക്കുമെന്ന് കനേരിയ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പരമ്പരയാണിത്. ബംഗ്ലാദേശ് പരമ്പര ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. തോല്‍വിയുടെ ഭാഗമായി നിരവധി വിമര്‍ശനങ്ങള്‍ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കും.

പരിശീലകനെന്ന നിലയില്‍ തുടരുക രാഹുല്‍ ദ്രാവിഡിന് വലിയ പ്രയാസമായിരിക്കുകയാണ്. ദ്രാവിഡ് പുറത്താകാനുള്ള സമയം അടുത്തിരിക്കുകയാണ്. ആരാവും ഇന്ത്യയുടെ അടുത്ത പരിശീലകന്‍.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുന്നു. ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത് ഇന്ത്യയിലാണ്. ഐസിസി ടൂര്‍ണമെന്റ് മുന്നിലുണ്ടെന്ന് കരുതിവേണം പദ്ധതി തയ്യാറാക്കാന്‍- കനേരിയ പറഞ്ഞു.