സംസ്ഥാനത്ത് 4169 പേര്‍ക്ക് കോവിഡ്; 40,546 പേര്‍ ചികിത്സയില്‍

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചികിത്സയിലിരുന്ന 4357 രോഗമുക്തി നേടി.

തിരുവനന്തപുരം- (759), എറണാകുളം- (691), കോഴിക്കോട്- (526), തൃശൂര്‍- (341), കോട്ടയം- (317), കൊല്ലം- (300), കണ്ണൂര്‍- (287), പത്തനംതിട്ട- (172), മലപ്പുറം- (161), പാലക്കാട്- (142), ആലപ്പുഴ- (141), ഇടുക്കി- (140), വയനാട്- (98), കാസര്‍ഗോഡ് -(94) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്.

വിവിധ ജില്ലകളിലായി 1,63,498 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,58,897 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4601 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.